2012, മാർച്ച് 7, ബുധനാഴ്‌ച

ഹോളി ആഘോഷവും ,ഐതിഹ്യവും തേടി ഒരു യാത്ര ..!!


എനിക്ക് തീരെ അക്ഞാതമായ ഒരു മേഘലയാണ്‌ ഹോളി ആഘോഷം ..എങ്കിലും എന്തേലും എഴുതിയില്ലെങ്കില്‍ മോശമല്ലേ..പ്രതേകിച്ചു നമ്മുടെ നാടുമായി ബന്ധപ്പെട്ട പലതും എഴുതുമ്പോള്‍ നാം മലയാളികള്‍ അത്ര പ്രാധാന്യം കൊടുക്കുന്നില്ലെങ്കിലും ഉത്തരെന്ത്യയിലുള്ള നമ്മുടെ മലയാളികള്‍ അടക്കം ആഘോഷിക്കുന്ന ഒരു ഉത്സവമല്ലെ..അപ്പോള്‍ അറിവിന്റെ പരിമിതിയില്‍ നിന്നാണെങ്കിലും ചിലത് എഴുതാന്‍  ശ്രമിക്കട്ടെ പാവം പ്രവാസി..എന്താണ് ഹോളി എന്ന് ചോദിച്ചാല്‍ നിറങ്ങളുടെ ഉത്സവമാണെന്ന് ഒറ്റവാക്കില്‍ നിര്‍വചിക്കാം നമുക്ക്..എന്നാല്‍ നമുക്ക് നോക്കാം നിറങ്ങളുടെ ഉത്സവമായ ഹോളിയെക്കുറിച്ച് ..?







വസന്തകാലത്തെ എതിരേൽക്കാൻ ആഘോഷിക്കുന്ന ഒരു  ഉത്സവമാണ് ഹോളി. നിറങ്ങളുടെ ഉത്സവംഎന്നും വസന്തോത്സവം എന്നും ഹോളിയെ വിശേഷിപ്പിക്കാം...ഉത്തരേന്ത്യയിലാണ് പ്രധാനമായും ഹോളി  ആഘോഷിച്ചുവരുന്നത്. ദക്ഷിണേന്ത്യയിലും ഇപ്പോൾ ഹോളി ആഘോഷിക്കുന്നുണ്ട്. ഗുജറാത്തികളും .മാർവാടികളും ,പഞ്ചാബികളുമാണ്‌ ഹോളി ആഘോഷത്തിനു മുൻപന്തിയിൽ നിൽക്കുന്നവരെങ്കിലും മുംബൈ,ദില്ലി പോലുള്ള നഗരങ്ങളിൽ ഹോളി ആഘോഷിക്കാത്തവർ തന്നെ ചുരുക്കമാണെന്നു പറയാം. ജാതി മതഭേദമന്യേ ജനങ്ങൾ ഹോളി ആഘോഷങ്ങളിൽ പങ്കുചേരുന്നു. പരസ്പരം നിറം പുരട്ടുമ്പോൾ ശത്രുത അകലുമെന്നതാണ്‌ വിശ്വാസം.എത്ര നല്ലകാര്യം അല്ലെ..?ഹിന്ദു കലണ്ടർ അനുസരിച്ച് ഫാൽഗുനമാസത്തിലെ പൗർ‌ണമിയാണ് ഹോളി. പൂർണചന്ദ്രൻ ഉദിക്കുന്ന രാത്രിയിൽ ഹോളി ആഘോഷം തുടങ്ങുന്നു. പിറ്റേന്നാണ്‌ യഥാർഥ ഹോളി ദിവസം.എല്ലാത്തിനും ഒരു ഐതിഹ്യം ഉണ്ടാകുമല്ലോ.ഹോളിക്കും ഉണ്ട് അങ്ങിനെ ഒത്തിരി ഐതിഹ്യങ്ങള്‍ എന്ന് പലതും ചികഞ്ഞു നോക്കുന്നതിനിടയില്‍ പാവം പ്രവാസിക്ക് മനസ്സിലായി അത്തരത്തിലുള്ള  രണ്ടു ഐതിഹ്യങ്ങള്‍ ഇവിടെ നോക്കാം..ഒന്നാമത് പ്രഹ്ലാദനുമായിബന്ധപ്പെട്ടതാണ്...

പ്രഹ്ലാദന്റെ പിതാവ്‌ ഹിരണ്യകശ്യപുവിന്റെ സഹോദരിയായിരുന്നു ഹോളിഗ. മൂന്നു ലോകങ്ങളും കീഴടക്കിയ ഹിരണ്യകശ്യപു അഹങ്കാരം കൊണ്ടു നിറഞ്ഞു ഭഗവാൻ വിഷ്ണുവിനെ വരെ തനിക്കു കീഴടക്കാനാകുമെന്നു വിശ്വസിച്ചു. ആരും വിഷ്ണുവിനെ ആരാധിക്കരുതെന്നും മൂന്നു ലോകത്തിലുമുള്ള സകലരും തന്നെ മാത്രം  ആരാധിക്കണമെന്നും ഹിരണ്യകശ്യപു ഉത്തരവിട്ടു. എന്നാൽ തന്റെ അഞ്ചുവയസുകാരനായ മകൻ പ്രഹ്ലാദനെ മാത്രം അയാൾക്കു ഭയപ്പെടുത്താനായില്ല. തികഞ്ഞ ഈശ്വരവിശ്വാസിയായിരുന്നു പ്രഹ്ലാദൻ. വിഷ്ണുവിന്റെ ഉത്തമഭക്‌തൻ. അച്ഛന്റെ ആജ്ഞയെ ധിക്കരിച്ചു പ്രഹ്ലാദൻവിഷ്ണുവിനെ ആരാധിച്ചുകൊണ്ടിരുന്നു.തുടർന്നു പ്രഹ്ലാദനെ വധിക്കാൻ ഹിരണ്യകശ്യപു ഉത്തരവിട്ടു. എന്നാൽ വിഷ്ണുവിന്റെ ശക്‌തിയാൽ ആർക്കും അവനെ ഒന്നും ചെയ്യാനായില്ല. ഒടുവിൽ, ഹിരണ്യകശ്യപു തന്റെ സഹോദരി ഹോളിഗയുടെ സഹായം അഭ്യർഥിച്ചു. അഗ്നിദേവൻ സമ്മാനിച്ച വസ്‌ത്രമണിഞ്ഞാൽ അഗ്നിക്കിരയാകില്ലെന്ന വരം ഹോളിഗയ്ക്കു കിട്ടിയിരുന്നു. അവർ പ്രഹ്ലാദനെയും കൈകളിലെടുത്തു അഗ്നിയിലേക്കിറങ്ങി. എന്നാൽ, ഒറ്റയ്ക്കു തീയിലിറങ്ങിയാൽ മാത്രമേ വരത്തിനു ശക്‌തിയുണ്ടാവൂ എന്നവർ മനസ്സിലാക്കിരുന്നില്ല. വിഷ്ണുവിന്റെ അനുഗ്രഹത്താൽ പ്രഹ്ലാദൻ ചെറിയൊരു പൊള്ളൽ പോലും ഏൽക്കാതെ രക്ഷപ്പെട്ടു. ഹോളിഗ തീയിൽ വെന്തുമരിക്കുകയും ചെയ്‌തു. ഹിരണ്യകശ്യപുവിനെ പിന്നീട്‌ വിഷ്ണുവിന്റെ അവതാരമായ നരസിംഹം കൊലപ്പെടുത്തി. തിന്മയുടെ മേൽ നന്മ വിജയം നേടിയത്‌ ആഘോഷിക്കാൻ ഹോളിയുമായി ബന്ധപ്പെട്ടു ഹോളിഗയെ കത്തിക്കുന്ന ചടങ്ങുണ്ട്‌. ഹോളിയുടെ തലേന്നു രാത്രിയാണ് ഈ ചടങ്ങ്...

ഭഗവാൻ കൃഷ്ണനും ഗോപസ്‌ത്രീയായ രാധയുമായി ബന്ധപ്പെട്ടാണ്‌ ഹോളിയുടെ മറ്റൊരു  ഐതിഹ്യ കഥ. ബാലനായ കൃഷ്ണൻ തനിക്കു മാത്രം കാർമേഘത്തിന്റെ നിറം എങ്ങനെ ലഭിച്ചുവെന്നു വളർത്തമ്മയായ യശോദയോടു ചോദിച്ചു. രാധയും മറ്റു ഗോപസ്‌ത്രീകളും വെളുത്തു സുന്ദരികളായി ഇരിക്കുന്നതെന്തു കൊണ്ടാണെന്നായിരുന്നു കൃഷ്ണന്‌ അറിയേണ്ടത്‌. . യശോദ കൃഷ്ണനു ഒരു ഉപായം പറഞ്ഞുകൊടുത്തു. രാധയുടെ ദേഹത്ത്‌ കൃഷ്ണനു ഇഷ്ടമുള്ള നിറങ്ങൾ കലക്കിയൊഴിക്കുക എന്നതായിരുന്നു അത്‌. .കൃഷ്ണൻ അങ്ങനെ ചെയ്‌തു. ഹോളിയിൽ നിറങ്ങൾ വാരിവിതറുന്നത്‌ കൃഷ്ണന്റെ ഈ കഥയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ്‌ വിശ്വാസം..രണ്ടായാലും ഈ ദിവസം ഇന്ത്യ നിറങ്ങളില്‍ കുളിക്കുന്ന ദിനമാണ് ഹോളി. ഹോളിയുടെ ആഘോഷ നിറങ്ങളാല്‍ ഇന്ത്യ ആഹ്ളാദ തിമിര്‍പ്പിലാവുന്നു എന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല

.പിന്നെ ഓരോ വിശേങ്ങള്‍ക്കും ഒരു തരത്തില്‍ അല്ലേല്‍ മറ്റൊരുതരത്തിലുള്ള പ്രത്യാകത കാണുമല്ലോ ..ആഹാര  പധാര്‍ത്ഥങ്ങള്‍ക്ക്    ..അതുപോലെ ഉത്തരേന്ത്യയില്‍ പൊതുവെ ഉണ്ടാക്കാറുള്ള ഒരു പരമ്പരാഗത പലഹാരമാണ് ഗുജിയ..കുടിക്കാന്‍ താണ്ടെ എന്ന പാനീയവും ...എല്ലാ വീടുകളിലും വീട്ടമ്മമാർ ഗുജിയയും താൻണ്ടൈയും അത് പോലുള്ള മറ്റ് വിഭവങ്ങളും ഒരുക്കുന്നു..( ഇതൊക്കെ വിക്കി പീടിയയില്‍ നിന്നും കണ്ടെത്തിയതാണ് കേട്ടോ..ആദ്യമായാണ്‌ ഞാന്‍ ഇങ്ങനെയൊരു പേര് കേള്‍ക്കുന്നത് തന്നെ..ഹീ ഹീ ഹീ ..) ഏതിനും നിറങ്ങളുടെ ഉത്സവമായ ഹോളിയുടെ ഈ ദിനത്തില്‍ നമുക്കും നിറങ്ങളെ നിറങ്ങള്‍ കൊണ്ട് വരവേല്‍ക്കാം..എല്ലാ കൂട്ടുകാര്‍ക്കും നിറവിന്റെ മികവിലും, നിറത്തിന്റെ മനോഹാരിതയിലും  ഒരു അടിപൊളി ഹോളി ആശംസ നേരുന്നു നിങ്ങളുടെ സ്വന്തം പാവം പാവം പ്രവാസി..!!